ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ മന്ത്രിസ്ഥാനം ഒഴിഞ്ഞെന്ന് വ്യാജറിപ്പോര്‍ട്ട് പ്രചരിക്കുന്നു. ആദിത്യ ട്വിറ്റര്‍ ബയോ തിരുത്തിയെന്നും, ഇതില്‍ 'മിനിസ്റ്റര്‍' എന്ന വാക്ക് നീക്കം ചെയ്‌തെന്നും പ്രചാരണമുണ്ട്.
Advertisment
എന്നാല്‍ ബയോയില്‍ ആദിത്യ നേരത്തെയും മിനിസ്റ്റര്‍ എന്ന വാക്ക് ചേര്‍ത്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുംബൈയിൽ നിന്നുള്ള എംഎൽഎയായ ആദിത്യ താക്കറെ ഉദ്ധവിന്റെ മന്ത്രിസഭയിൽ പരിസ്ഥിതി, ടൂറിസം മന്ത്രിയാണ്.