ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: മഹാവികാസ് അഘാഡി സഖ്യം വിടാനുള്ള ശിവസേനയുടെ തീരുമാനം വൈകിപ്പോയെന്ന് വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ. വിമത എംഎല്‍എമാര്‍ മുംബൈയില്‍ എത്തിയാല്‍ സഖ്യം വിടാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ സമവായ നീക്കം പരാജയപ്പെടുമെന്ന് ഷിന്‍ഡെയുടെ പ്രതികരണത്തോടെ വ്യക്തമാവുകയാണ്.
Advertisment
അഘാഡി സഖ്യം വിടണമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഷിന്‍ഡെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഭാവി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.