ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബി.ജെ.പി നിലപാട് അങ്ങേയറ്റം തെറ്റാണെന്നും, പിന്തുണയ്ക്കാനാകില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പണവും സ്വാധീനവും മാഫിയാ ബന്ധവും ഉപയോഗിച്ച് നിങ്ങള്‍ അധികാരം പിടിച്ചടക്കുന്നു. ഒരു ദിവസം അതിന് അവസാനമുണ്ടാകുമെന്നും, പാര്‍ട്ടി നശിക്കുമെന്നും മമത വിമര്‍ശിച്ചു.
Advertisment
മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രതികരിച്ചു. ഉദ്ധവ് താക്കറെയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉദ്ധവിന് ഒപ്പംതന്നെയാണെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.