ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ശിവസേനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി വിമതപക്ഷത്തേക്ക് എംപിമാരുടെ കൊഴിഞ്ഞുപോക്ക്. രാജൻ വിചാർ, ഭാവ്ന ഗൗലി, കൃപാൽ തുമാനെ, ശ്രീകാന്ത് ഷിൻഡെ, രാജേന്ദ്ര ഗാവിട്ട് തുടങ്ങിയ എംപിമാരാണ് ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിമതപക്ഷത്തിലേക്ക് ചേക്കേറിയത്.
Advertisment
ഗുവാഹത്തിയിൽ വിമതർ തങ്ങുന്ന റിസോർട്ടിലേക്ക് രാജൻ വിചാർ, ശ്രീകാന്ത് ഷിൻഡെ എന്നിവർ എത്തി. എന്നാല്‍ താന്‍ വിമതപക്ഷത്തിലേക്ക് മാറിയിട്ടില്ലെന്ന് കൃപാല്‍ തുമാനെ പറഞ്ഞു. ലോക്സഭയിൽ 19 എംപിമാരും രാജ്യസഭയിൽ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്.