ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Advertisment
മുംബൈ: ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഉദ്ധവിന് അഘാഡി സഖ്യം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിമത എം.എല്‍.എമാര്‍ക്കെതിരേ കേന്ദ്ര അന്വേഷണം വരാനുള്ള സാധ്യത കൊണ്ടാണ് അവര്‍ കൂറുമായിതെന്നും വിമത പ്രവര്‍ത്തനം കൂറുമറ്റ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും പവാര്‍ വ്യക്തമാക്കി.
പുറത്തുപോയ ശിവസേന എം.എല്‍.എമാരില്‍ ഒരാള്‍ മുംബൈയില്‍ തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും പവാര്‍ പറഞ്ഞു. ശിവസേനയിലെ ആഭ്യന്തര പ്രശ്നമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, ഉദ്ധവ് സര്‍ക്കാര്‍ തുടരുമെന്നും മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത്ത് പവാര്‍ പറഞ്ഞു.