നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ഗുവാഹത്തി: ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ. ഒരു ‘ദേശീയ പാർട്ടി’ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമതരുടെ നീക്കം ചരിത്രപരമാണെന്ന് ആ പാര്‍ട്ടി വിശേഷിപ്പിച്ചതായും ഷിൻഡെ ഹോട്ടലിലെ വിമത എംഎൽഎമാരോടു പറഞ്ഞു.
ഇതിനിടെ, ഗുവാഹട്ടിയില്‍ തമ്പടിച്ചിരിക്കുന്ന ശിവസേനാ വിമത എംഎല്‍എമാര്‍ ഏകനാഥ് ഷിൻഡെയെ നേതാവായി തിരഞ്ഞെടുത്തു. രണ്ട് ശിവസേന എംഎൽഎമാർ കൂടെ അസമിലെ ഗുവാഹത്തിയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഇതോടെ വിമത ശബ്ദം ഉയർത്തി പുറത്ത് പോയ എംഎൽഎമാരുടെ എണ്ണം 44 ആയി.