ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി: എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൌപദി മുർമു ഇന്ന് നാമ നിർദേശ പത്രിക നൽകും.12.30ഓടെയാണ് പത്രിക നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ദ്രൗപദി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും.
Advertisment
സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാർട്ടികളിൽനിന്നും പ്രതിനിധികളുണ്ടാകും.പത്രിക നൽകുന്നതിനു മുൻപ് രാഷ്ട്രപതി ദ്രൌപദി മുർമു രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയേക്കും
അതേസമയം ദ്രൌപദി മുർമുവിൻറെ നാമനിർദേശ പത്രിക തയ്യാറാക്കുന്നത് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ ആണ്. നാമനിർദേശ പത്രികയിൽ ഒപ്പിടുന്ന ചിത്രം മന്ത്രി കിരൺ റിജിജു പങ്കുവെച്ചിട്ടുണ്ട്.