ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: 20-ഓളം വിമത നേതാക്കള്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചില ട്രോജന്‍ കുതിരകള്‍ വിമത ക്യാമ്പിലുണ്ടെന്നും സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ അത് കാണാമെന്നുമായിരുന്നു മുതിര്‍ന്ന ശിവസേന നേതാക്കള്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
Advertisment
ചില എംഎല്‍എമാര്‍ മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എംപി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിലെത്തി. വിമത ക്യാമ്പിലെത്തുന്ന ഒമ്പതാമത്തെ മന്ത്രിയാണ് ഇദ്ദേഹം. എല്ലാ വിമത നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷ ഒരുക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.