വിമത എംഎല്‍എമാരുടെ ആത്മാവ് മരിച്ചു, അവരുടെ ശരീരം മാത്രമേ മുംബൈയില്‍ തിരിച്ചെത്തൂ! അവരുടെ ശരീരം നിയമസഭയിലേക്ക് നേരിട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനയക്കും-രൂക്ഷവിമര്‍ശനവുമായി ശിവസേന വക്താവ് സഞ്ജയ് റാവുത്ത്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതരെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് രംഗത്ത്. ഗുവാഹത്തിയിലുള്ള 40 എംഎല്‍എമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തുകയുള്ളൂ. അവരുടെ ആത്മാവ് മരിച്ചുവെന്ന് റാവുത്ത് പറഞ്ഞു.

Advertisment

"അവര്‍ തിരിച്ചെത്തിയാല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് അവരുടെ ശരീരം നേരിട്ട് പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഇപ്പോള്‍ ഇവിടെ കത്തുന്ന തീയില്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്കറിയാം''-സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ബാല്‍ താക്കറെയെ ഒറ്റിക്കൊടുക്കുന്നവര്‍ തീര്‍ന്നെന്നും ഇനി മുതല്‍ ആരെ വിശ്വസിക്കണമെന്ന് നമ്മള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment