അയോഗ്യരാക്കാനുള്ള നോട്ടീസില്‍ വിശദീകരണം നല്‍കാനുള്ള സമയം നീട്ടി സുപ്രീം കോടതി; ഏക്‌നാഥ് ഷിന്‍ഡെയ്ക്കും സംഘത്തിനും ആശ്വാസം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാനുള്ള നോട്ടീസില്‍ വിശദീകരണം നല്‍കാനുള്ള സമയം ജൂലൈ 12-ാം തീയതി വൈകിട്ട് 5.30 വരെ സുപ്രീം കോടതി നീട്ടി നല്‍കി. നേരത്തെ, അയോഗ്യരാക്കാതിരിക്കാനുള്ള കാരണം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കുള്ളില്‍ അറിയിക്കണമെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ വിമതരോട് ആവശ്യപ്പെട്ടിരുന്നത്.

Advertisment

എന്നാല്‍ സുപ്രീം കോടതി സമയപരിധി നീട്ടി നല്‍കിയത് ഷിന്‍ഡെയ്ക്കും സംഘത്തിനും ആശ്വാസം പകരുകയാണ്. ഷിന്‍ഡെയ്ക്കും 15 വിമത എം.എല്‍.എമാര്‍ക്കുമാണ് സിര്‍വാള്‍, നോട്ടീസ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത് ഷിന്‍ഡെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Advertisment