മുംബൈ: പ്രതിസന്ധി അവസാനിപ്പിക്കാന്‍ വിമത എംഎല്‍എമാരോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. തിരികെ മുംബൈയിൽ എത്തിയാൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്നും ഉദ്ധവ് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ അഭ്യർഥനയോട് വിമത ക്യാമ്പ് പ്രതികരിച്ചില്ല.
‘‘ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങൾ കുറച്ചു ദിവസമായി ബന്ധനത്തിലാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണുണ്ടാകുന്നത്. ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ട്.’’– ഉദ്ധവ് താക്കറെ പറഞ്ഞു.
വൈകാതെ എംഎൽഎമാരുമായി മുംബൈയിലെത്തുമെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഗുവാഹത്തിയിലെ ഹോട്ടലിന് മുന്നിൽ മാധ്യമങ്ങളെ കണ്ട ഏക്നാഥ് ഷിൻഡെ 50 എം എൽ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു.
ഇവിടെയുള്ള ഒരു എംഎൽഎയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല. ആരെങ്കിലും ആയി ഉദ്ദവ് താക്കറേ ബന്ധപ്പെടുന്നുണ്ടെങ്കിൽ അവരുടെ പേര് പുറത്ത് വിടാനും ഷിൻഡെ വെല്ലുവിളിച്ചു.