ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്! ഇത്രയും ഇടിവ് ചരിത്രത്തിലാദ്യം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. മൂല്യം 18 പൈസ കുറഞ്ഞ് 79.03ൽ രൂപ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.

Advertisment

ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ പിൻവലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാൻ കാരണമാകുന്നത്.

Advertisment