മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി പ്രഖ്യാപനം ആഘോഷമാക്കി ബിജെപി. മുംബൈയിലെ താജ് ഹോട്ടലില്‍ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ തുടങ്ങിയവര്‍ മധുരം പങ്കിട്ടു.
പാർട്ടി പ്രവർത്തകർ ഫഡ്നാവിസിന് അനുകൂലമായ മുദ്രാവാക്യം വിളിച്ച് താക്കറെയുടെ രാജി ആഘോഷിച്ചു. അതേസമയം ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തിയ വിമത എംഎൽഎമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ഹോട്ടലിലേക്കു പോയി. ബുധനാഴ്ച രാത്രി വിമത എംഎൽഎമാർ ഹോട്ടലിൽ തങ്ങും.
ഉദ്ധവ് താക്കറെ രാജിവച്ച സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ജുലൈ 1ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപിയും ശിവസേന വിമതരും സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമെന്ന് ബിജെപി പ്രതികരിച്ചു.