വിവിധ വിഷയങ്ങളില്‍ ബിജെപിയുമായി അഭിപ്രായ വ്യത്യാസമുണ്ട്; എങ്കിലും ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കും! നിലപാട് പ്രഖ്യാപിച്ച് അകാലിദള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് അകാലിദള്‍. ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തി. ചരൺജിത് സിങ് അത്വാൾ, പ്രേം സിങ് ചന്ദുമജ്ര, ഹർചരൺ ബെയിൻസ് എന്നിവരും ബാദലിനൊപ്പം ഉണ്ടായിരുന്നു.

വിവിധ വിഷയങ്ങളില്‍ ബിജെപിയുമായി അഭിപ്രായവ്യത്യാസമുണ്ട്. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപദിയെ കാണുന്നതെന്ന് അകാലിദൾ പറഞ്ഞു.

Advertisment