അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്! പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം അടുത്തയാഴ്ചയെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

നടുവിന്റെ ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് പോയ അമരീന്ദര്‍ അടുത്തയാഴ്ച തിരിച്ചെത്തും. ഇതിനുശേഷമാകും ലയനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമരീന്ദര്‍ ഫോണില്‍ സംസാരിച്ചിരുന്നു.

നേരത്തെ കോണ്‍ഗ്രസ് വിട്ടതിന് ശേഷമാണ് അഞ്ചാബ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്.

Advertisment