/sathyam/media/post_attachments/zGq9vfYaXMXnkYl8bisO.jpg)
ജയ്പുര്‍: പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി പരിസരത്ത് ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു.
പാകിസ്താന് മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജനക്കൂട്ടം പ്രതികളെ മര്‍ദ്ദിച്ചത്. പ്രതികളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ പൊലീസ് ഏറെ പണിപ്പെടേണ്ടി വന്നു. ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പൊലീസ് വാഹനത്തിലേക്ക് പ്രതികളെ കൊണ്ടുപോകവെയാണ് അക്രമം നടന്നത്.