മഹാരാഷ്ട്രയിലെ ഓരോ സംഭവ വികാസങ്ങളും നടന്നത് ഫഡ്‌നാവിസിന്റെ അറിവോടെ; സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന തീരുമാനം മാറ്റി ഉപമുഖ്യമന്ത്രിയായതിന് കാരണം മോദിയുടെ ഇടപെടല്‍

New Update

publive-image

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മതിച്ചതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലെന്നു റിപ്പോർട്ട്. ഫഡ്‌നാവിസിന് മഹാരാഷ്ട്രയില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാം. അദ്ദേഹത്തിന്റെ കൃത്യമായ രാഷ്ട്രീയ ഇടപെടലുകളും കണക്കുകൂട്ടലുകളുമില്ലാതെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടക്കില്ലായിരുന്നുവെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

സര്‍ക്കാരിന്റെ ഭാഗമാവില്ലെന്നായിരുന്നു ഫഡ്‌നാവിസ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി രണ്ട് തവണ ഈ ആവശ്യം ഉന്നയിച്ച് ഫഡ്‌നാവിസിനെ വിളിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുതിര്‍ന്ന ബിജെപി നേതാക്കളിലൊരാള്‍ ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവ് മീറ്റിങ്ങിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും സംസ്ഥാനത്തെ മന്ത്രിസഭാ വികസനത്തിന് ശ്രദ്ധ കൊടുക്കുകയാണെന്നും ഫഡ്‌നാവിസ് അറിയിച്ചു.

Advertisment