മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്; ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. മുംബൈയിലെ താജ് പ്രസിഡന്‍റ് ഹോട്ടലിലേക്കാണ് എംഎൽഎമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം.

Advertisment

നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടും. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് സ്പീക്കർ പോരാട്ടം.

Advertisment