ആവശ്യപ്പെട്ടിരുന്നെങ്കില്‍ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമായിരുന്നു, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് തന്റെ നിര്‍ദ്ദേശപ്രകാരം! വെളിപ്പെടുത്തലുമായി ദേവേന്ദ്ര ഫഡ്‌നാവിസ്‌

New Update

publive-image

മുംബൈ: ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന്, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തല്‍. ആവശ്യപ്പെട്ടിരുന്നെങ്കില്‍ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

Advertisment

ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ മന്ത്രിസഭയിലെ രണ്ടാമനാകേണ്ടി വന്നതിൽ അതൃപ്തനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനുള്ള ആശയം തന്റേതായിരുന്നുവെന്ന ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ.

'ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുക എന്നത് എന്റെ നിര്‍ദേശമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഭാഗമാകാതിരുന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന്. അതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം ഞാന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത്', ഫഡ്‌നാവിസ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

Advertisment