കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വിയും ആർസിപി സിങ്ങും രാജിവച്ചു; മന്ത്രിമാരുടെ രാജിപ്രഖ്യാപനം രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെ! നഖ്‌വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും അഭ്യൂഹം

New Update

publive-image

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വിയും ആർസിപി സിങ്ങും രാജിവച്ചു. രാജ്യത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും പ്രശംസിച്ചു. രാജ്യസഭാ എംപി കൂടിയായ ഇരുവരും കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് രാജി വച്ചത്.

Advertisment

മന്ത്രിസഭാ യോഗത്തിന് ശേഷം നഖ്‌വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ബിജെപി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഇതോടെ, നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ലെങ്കില്‍, ഏതെങ്കിലും സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ ഗവർണർ/ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് നഖ്‌വിയെ നാമനിര്‍ദ്ദേശം ചെയ്യാനും സാധ്യതയുണ്ട്.

Advertisment