ശ്രീനഗർ: ജമ്മു കശ്മീരിലെ അമർനാഥിൽ മേഘവിസ്ഫോടനത്തിൽ 15 പേർ മരിച്ചു. നാല്‍പ്പതോളം പേരെ കാണാനില്ല. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.
#WATCH | J&K: Massive amount of water flowing turbulently after a cloud burst occurred in the lower reaches of Amarnath cave. Rescue operation is underway at the site pic.twitter.com/w97pPU0c6k
— ANI (@ANI) July 8, 2022
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
#BREAKING: Cloud burst occurred at lower Amarnath Holy Cave at around 5:30pm today. Rescue teams rushed. Three langars have washed away due to heavy flow of water near holy cave. Few people reportedly missing. ITBP, J&K Police, Indian Army and others involved in rescue ops. pic.twitter.com/hrB6mH4b5Y
— Aditya Raj Kaul (@AdityaRajKaul) July 8, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീർ ലെഫ്. ഗവർണറോട് വിവരങ്ങൾ തേടി. പത്തുപേരുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#WATCH | J&K: Rescue operation underway at lower reaches of Amarnath cave where a cloud burst was reported. Two people dead so far pic.twitter.com/0pwry9gkJt
— ANI (@ANI) July 8, 2022
#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported. Rescue operation underway by NDRF, SDRF & other agencies
— ANI (@ANI) July 8, 2022
(Source: ITBP) pic.twitter.com/o6qsQ8S6iI