ഡല്‍ഹി: പിസി വിഷ്ണുനാഥും റോജി എം ജോണും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. ഇരുവരെയും എഐസിസി സെക്രട്ടറിമാരായി നിയമിച്ചു. കര്‍ണാടകയുടെ ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്.
ഇവര്‍ക്കൊപ്പം ഡി. ശ്രീധര്‍ ബാബു( തെലങ്കാന), മയൂര എസ് ജയകുമാര്‍( തമിഴ്‌നാട്),അഭിഷേക് ദത്ത് ( ഡല്‍ഹി) എന്നിവരെയും എഐസിസി സെക്രട്ടറിമാരാക്കി. ഇവര്‍ക്കും കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. പിസി വിഷ്ണുനാഥ് നേരത്തെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു.
നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം റോജിക്കുണ്ട്. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും റോജിക്കുണ്ട്.
അടുത്ത വര്‍ഷം കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് റോജിയടക്കമുള്ളവരെ നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തല വാര്‍ റൂം ടീമിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി.
കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ വാര്‍ റൂമിന്റെ ചെയര്‍മാനായി ശശികാന്ത് സെന്തിലിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വാര്‍ റൂമിന്റ മേല്‍നോട്ടം നിര്‍വഹിക്കും.