New Update
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ജൂലൈ 21ന് ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് അനുബന്ധവിശ്രമത്തിലായിരുന്ന സോണിയ സമയം നീട്ടി ചോദിച്ചിരുന്നു.
Advertisment
ഇത് അംഗീകരിച്ച ഇഡി ചോദ്യം ചെയ്യല്‍ നീട്ടിവച്ചിരുന്നു. സോണിയയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുല്‍ ചോദ്യം ചെയ്യലിന് വിധേയനായത്.