ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കാൻ പാടില്ലാത്തതാണ്; പക്ഷേ, ഞങ്ങൾ അത്രയ്ക്ക് സങ്കുചിത ചിന്താഗതിയുള്ളവരല്ല! രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

New Update

publive-image

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന, എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കും. ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപിമാര്‍ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് തീരുമാനമെടുത്തിരിക്കുന്നത്.

Advertisment

‘ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിതയ്ക്ക് ഇന്ത്യൻ രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നത് ആദ്യമാണെന്നാണ് എന്റെ പാർട്ടിയിൽ ഗോത്രവിഭാഗക്കാരായ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ശിവസേനാ എംപിമാരുടെ യോഗത്തിൽ ആരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കാൻ പാടില്ലാത്തതാണ്. പക്ഷേ, ഞങ്ങൾ അത്രയ്ക്ക് സങ്കുചിത ചിന്താഗതിയുള്ളവരല്ല’ – തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

22 എംപിമാരില്‍ 16 പേരാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ത്രീ എന്ന പരിഗണനയില്‍ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ഉദ്ധവിനോട് ആവശ്യപ്പെട്ടത്. മുര്‍മുവിനെ പിന്തുണയ്ക്കുമെന്നും എന്നാല്‍ അത് ബിജെപിക്കുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

Advertisment