Advertisment

പിതാവിനെ മര്‍ദ്ദിച്ചതില്‍ പ്രതികാരം, യുവാവിനെ വെടിവച്ച് ആണ്‍കുട്ടി! സംഭവത്തില്‍ നാലു കുട്ടികള്‍ പിടിയില്‍-ഞെട്ടിക്കുന്ന വീഡിയോ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: യുവാവിനെ വെടിവച്ച കേസില്‍ നാല് ആണ്‍കുട്ടികള്‍ പിടിയില്‍. ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ജാവേദ് (36) എന്നയാളെയാണ് ഒരു ആണ്‍കുട്ടി വെടിവച്ചത്.

വെള്ളിയാഴ്ച വൈകിട്ട് പാർക്കിൽ നിൽക്കുന്നതിനിടെ മൂന്ന് ആൺകുട്ടികൾ അവിടേക്കു വന്നെന്നും അതിൽ ഒരാൾ തന്റെ മുഖത്തേക്ക് വെടിയുതിർത്തെന്നുമാണ് ജാവേദ് മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

ഏഴു മാസം മുൻപ് കുട്ടികളിൽ ഒരാളുടെ പിതാവിനെ ജാവേദ് മർദിച്ചിരുന്നെന്നും ഇതിനു പ്രതികാരമായാണ് വെടിവച്ചതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ജാവേദിന്റെ കണ്ണിലാണ് വെടിയേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തു.

Advertisment