ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധൻകർ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

New Update

publive-image

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥിയാകും. നിലവിൽ ബംഗാൾ ഗവർണറാണ് ധൻകർ. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലെ തീരുമാനം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് അറിയിച്ചത്.

Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഞായറാഴ്ച കോൺഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും.

ഓഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും.

Advertisment