കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

New Update

publive-image

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആല്‍വയെ പ്രതിപക്ഷത്തിന്റ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.

Advertisment

17 പാർട്ടികളാണ് പവാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. അതേസമയം, തൃണമൂലിന്റെ പ്രതിനിധികളാരും എത്തിയിരുന്നില്ല. എന്നാൽ തൃണമൂൽ ഉൾപ്പെടെ 19 പാർട്ടികളുടെ പിന്തുണ മാർഗരറ്റ് ആൽവയ്ക്ക് ഉണ്ടാകുമെന്ന് ശരദ് പവാർ പറഞ്ഞു.

കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാക്കറിനെ എന്‍ഡിഎ തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

Advertisment