Advertisment

നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുരങ്ങന്‍മാര്‍ താഴേക്കെറിഞ്ഞ് കൊന്നതായി റിപ്പോർട്ട്; സംഭവം യുപിയില്‍

New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയില്‍ നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുരങ്ങന്‍മാര്‍ താഴേക്കെറിഞ്ഞ് കൊന്നതായി റിപ്പോർട്ട്. ദുംഗ ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് മരിച്ചത്.

ഭാര്യയ്‌ക്കൊപ്പം ഇയാള്‍ ടെറസില്‍ നടക്കുമ്പോഴാണ് സംഭവം നടന്നത്. ഈ സമയത്ത് കുരങ്ങന്‍മാരുടെ ഒരു കൂട്ടം ടെറസില്‍ എത്തി. കുരങ്ങന്മാരുടെ ശല്യം കൂടിയതോടെ പടിക്കെട്ട് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിർദേശിന്‍റെ കൈയ്യില്‍ നിന്ന് കുട്ടി താഴെ വീണു.

ഇതിനിടെ ഒരു കുരങ്ങന്‍ കുട്ടിയെ നിലത്ത് നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബറേലിയിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലളിത് വര്‍മ പറഞ്ഞു.

Advertisment