Advertisment

വീടിന് മുകളില്‍ ഉയര്‍ത്തിയത് പാക് പതാക; യുപിയില്‍ ഒരാള്‍ അറസ്റ്റില്‍; പതാക നിര്‍മ്മിച്ച ബന്ധുവിനെതിരെയും കേസ്‌

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: വീടിന് മുകളില്‍ പാകിസ്ഥാന്റെ പതാക ഉയര്‍ത്തിയ യുവാവിനെ യുപി പൊലീസ് അറസ്റ്റു ചെയ്തു. സല്‍മാന്‍ (21) എന്നയാളാണ് അറസ്റ്റിലായത്. ഖുശിനഗറിലാണ് സംഭവം നടന്നത്. വിവരം ലഭിച്ചയുടന്‍ പതാക നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു. പതാക നിര്‍മ്മിച്ച ബന്ധു ഷഹനാസിനെതിരെയും, പാക് പതാക ഉയര്‍ത്താന്‍ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment