അപ്പോയിന്റ്‌മെന്റ് എടുക്കാത്തതിന് പരിശോധിച്ചില്ല, ഡോക്ടര്‍ക്ക് മിസോറാം മുഖ്യമന്ത്രിയുടെ മകളുടെ മര്‍ദ്ദനം; വീഡിയോ വൈറല്‍, സംഭവത്തില്‍ പ്രതിഷേധം ശക്തം! ഒടുവില്‍ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഐസ്വാള്‍: അപ്പോയിന്റ്‌മെന്റ് എടുക്കാത്തതിന് പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടറെ മിസോറാം മുഖ്യമന്ത്രിയുടെ മകള്‍ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി സോറംതംഗ മാപ്പ് പറഞ്ഞു.

ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്ക് രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്‌തെ മര്‍ദ്ദിച്ചത്. പരിശോധനയ്ക്ക് മുമ്പ് അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന് പറഞ്ഞതില്‍ ഇവര്‍ പ്രകോപിതയാവുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ മിസോറാം യൂണിറ്റിലുള്ള ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് ശനിയാഴ്ച ജോലിക്കെത്തിയത്.

Advertisment