യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തല്‍, സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന ആശങ്ക! ഇന്ത്യന്‍ വിപണിയില്‍ ഇന്ന് രേഖപ്പെടുത്തിയത് കനത്ത ഇടിവ്; നിക്ഷേപകർക്ക് ഒരാഴ്ചയ്ക്കിടെ നഷ്ടം 3 ലക്ഷം കോടി രൂപ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: അടുത്തയാഴ്ച യുഎസ് ഫെഡ് നിരക്ക് കുത്തനെ കൂട്ടുമെന്ന സൂചനകള്‍ക്കിടയില്‍, ഇന്ത്യന്‍ വിപണിയില്‍ ഇന്ന് (സെപ്തംബര്‍ 16) രേഖപ്പെടുത്തിയത് കനത്ത ഇടിവ്. 75 ബേസിസ് പോയിന്റ്‌ (ബി‌പി‌എസ്) വര്‍ധനവ്‌ പരക്കെ പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ചില വിശകലന വിദഗ്ധർ സെപ്റ്റംബർ 21 ന് 100 ബി‌പി‌എസ് വർധനവിന്റെ സാധ്യത കാണുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥ ഇതിനകം സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ, കൂടുതൽ നിരക്ക് വര്‍ധനവ്‌ സമ്പദ്‌വ്യവസ്ഥയെയും വിപണിയെയും കൂടുതൽ സാരമായി ബാധിക്കും.

സെൻസെക്‌സ് 348 പോയിന്റ് താഴ്ന്ന് 59,585.72ലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ 1,247 പോയിന്റ് ഇടിഞ്ഞ് 58,687.17 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക 1,093 പോയിന്റ് അഥവാ 1.82 ശതമാനം നഷ്ടത്തിൽ 58,840.79 ലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡെക്‌സ്‌ 1,093 പോയിന്റ് അഥവാ 1.82 ശതമാനം നഷ്ടത്തിൽ 58,840.79 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി50 347 പോയിൻറ് അഥവാ 1.94 ശതമാനം നഷ്ടത്തിൽ 17,530.85 ൽ ക്ലോസ് ചെയ്തു.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 2.85 ശതമാനവും 2.38 ശതമാനവും ഇടിഞ്ഞു. നിരക്ക് വർധനയും സാമ്പത്തിക മാന്ദ്യവും സംബന്ധിച്ച ആശങ്കകൾ പ്രധാന വിപണികളെയും ബാധിച്ചു.

ആഗോള സമ്പദ്‌വ്യവസ്ഥയിലെ താഴ്ന്ന വളർച്ചയുടെയും ഉയർന്ന പണപ്പെരുപ്പത്തിന്റെയും കാലഘട്ടത്തെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധൻ വ്യാഴാഴ്ച പറഞ്ഞിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആഗോള സാമ്പത്തിക വീക്ഷണത്തിൽ അപകടസാധ്യതകൾ ആധിപത്യം പുലർത്തുന്നതായും, എന്നാൽ വ്യാപകമായ ആഗോള മാന്ദ്യം ഉണ്ടാകുമോ എന്ന് പറയാൻ വളരെ നേരത്തെ പറയാന്‍ സാധിക്കില്ലെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സെൻസെക്സ് സൂചികയിൽ നേട്ടമുണ്ടാക്കിയ ഒരേയൊരു ഓഹരി ഇൻഡസ്ഇൻഡ് ബാങ്ക് മാത്രമാണ്. ടെക് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, ടിസിഎസ് എന്നിവയുടെ ഓഹരികൾ സെൻസെക്‌സ് സൂചികയിൽ ഏറ്റവും പിന്നിലായി.

മേഖലാ സൂചികകളിൽ ബിഎസ്ഇ ഐടി, ബേസിക് മെറ്റീരിയൽസ്, റിയൽറ്റി, ടെക് എന്നിവ 3% വീതം നഷ്ടത്തിലായി. ബിഎസ്ഇ ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോ, ഇൻഡസ്ട്രിയൽ, എനർജി, കൺസ്യൂമർ ഡിസ്‌ക്രിഷണറി ഗുഡ്‌സ് ആൻഡ് സർവീസസ് എന്നിവ 2 ശതമാനത്തിലധികം ഇടിഞ്ഞു.

മുൻനിര സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം ഡിമാൻഡിനെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് ക്രൂഡ് ഓയിൽ വില താഴ്ന്നത്. രൂപയുടെ മൂല്യം 4 പൈസ കുറഞ്ഞ് ഡോളറിന് 79.74 എന്ന നിലയിലെത്തി. ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 1.6%, 1.7% ഇടിഞ്ഞപ്പോൾ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 1.5%, 1.1% ഇടിഞ്ഞു.

ബി‌എസ്‌ഇ-ലിസ്റ്റ് ചെയ്‌ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം സെപ്റ്റംബർ 9-ന് ₹283.03 ലക്ഷം കോടിയിൽ നിന്ന് ₹279.8 ലക്ഷം കോടിയായി കുറഞ്ഞു. നിക്ഷേപകർക്ക് ഒരാഴ്ചയ്ക്കിടെ നഷ്ടം 3 ലക്ഷം കോടി രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന ചാർട്ടുകളിൽ ട്രിപ്പിൾ ടോപ്പ് രൂപപ്പെടുത്തിയതിന് ശേഷം വിപണി താഴേക്ക് നീങ്ങാൻ തുടങ്ങിയതായി തോന്നുന്നുവെന്ന്‌ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറയുന്നു.

"ഇൻഡക്സ് 17,450-ന് മുകളിൽ ട്രേഡ് ചെയ്യുകയാണെങ്കിൽ, വിപണി കുത്തനെ കുതിച്ചുയരാൻ സാധ്യതയുണ്ട്. ഹ്രസ്വകാല വ്യാപാരികൾക്ക്, 17,450 എന്നത് ശ്രദ്ധിക്കേണ്ട പ്രധാന തലമായിരിക്കും. അതിനു മുകളിൽ, സൂചികയ്ക്ക് 20-ദിവസത്തെ എസ്എംഎ (സിമ്പിള്‍ മൂവിങ് ആവറേജ്‌) 17,700, 17,900 ലെവലുകളിലേക്ക് തിരിച്ചുവരാൻ കഴിയും. മറുവശത്ത്, 17,450 ന് താഴെ, സൂചിക 17,300-17,200 ലെവലിലെത്താം, ”കൊട്ടക് സെക്യൂരിറ്റീസ് ടെക്നിക്കൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോൽ അത്വാലെ പറഞ്ഞു.

Advertisment