Advertisment

മോദിയുടെ 'മെയ്ക് ഇൻ ഇന്ത്യ' ചില്ലറക്കളിയല്ല ! അമേരിക്കയെയും ചൈനയെയും മറികടന്ന് വിദേശ നിക്ഷേപത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമത്. ചൈനക്കാരൻ ഇന്ത്യയിൽ നിന്നും കോടികൾ കൊയ്തിരുന്ന കളിപ്പാട്ട വിപണിയിൽ ഇറക്കുമതി കുറഞ്ഞത് 70 %. പകരം ഇന്ത്യൻ നിർമ്മിത കളിപ്പാട്ടക്കയറ്റുമതിയിൽ 63 % വർദ്ധനവ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 8,360 കോടി ഡോളർ. ഈ വർഷത്തെ പ്രതീക്ഷ 10,000 കോടി. മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യക്ക് എട്ടു വയസ്. പുതിയ ഉയരങ്ങൾ താണ്ടാൻ മെയ്ക് ഇൻ ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി : ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും നിർമ്മാണ രംഗത്ത് മുൻനിരയിലെത്തിക്കാനും ലക്ഷ്യമിട്ട് 2014 ൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ എട്ടാംവാർഷിക നിറവിൽ.

നിർമ്മാണ സേവനം ഉൾപ്പെടെ 27 മേഖലകളിലാണ് 'മെയ്ക് ഇൻ ഇന്ത്യ' ക്യാമ്പയിൻ ഫലപ്രദമായത്. 'മെയ്ക് ഇൻ ഇന്ത്യ' ക്യാമ്പയിന്റെ ആദ്യവർഷം ഇന്ത്യയിലേക്ക് ഒഴുകിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 4,515 കോടി ഡോളറായിരുന്നു.


കഴിഞ്ഞവർഷം (2021-22) നിക്ഷേപം പുതിയ ഉയരമായ 8,360 കോടി ഡോളറിലെത്തി. നടപ്പുവർഷം (2022-23) നിക്ഷേപം 10,000 കോടി ഡോളർ കവിയുമെന്നാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രതീക്ഷ.


'മെയ്ക് ഇൻ ഇന്ത്യ'യ്ക്ക് കുതിപ്പേകാൻ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്‌കീമിനും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്. വാഹനം, സെമികണ്ടക്ടറുകൾ, ഡിസ്പ്‌ളേ സ്‌ക്രീനുകൾ എന്നിങ്ങനെ വൻതോതിൽ ഇറക്കുമതി ചെയ്യുന്നവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്.

14 മേഖലകളെയാണ് സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപിക്കുന്ന കമ്പനികൾക്ക് ആകെ 1,000 കോടി ഡോളറിന്റെ ഇൻസെന്റീവ് കേന്ദ്രം നൽകും.

കളിപ്പാട്ടങ്ങൾ ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്തിരുന്നു. ചൈനയായിരുന്നു പ്രധാന സ്രോതസ്. ഇന്ത്യയിൽ തന്നെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര കാമ്പയിന്റെ കരുത്തിൽ 2021-22 ൽ ഇറക്കുമതി 70 ശതമാനം കുറഞ്ഞു.


2018-19ലെ 2,960 കോടി രൂപയിൽ നിന്ന് 888 കോടി രൂപയിലേക്കാണ് 2021-22ൽ ഇറക്കുമതി കുറഞ്ഞത്. ഇന്ത്യൻ നിർമ്മിത കളിപ്പാട്ടക്കയറ്റുമതി 1,612 കോടി രൂപയിൽ നിന്ന് 63 ശതമാനം മുന്നേറി 2,601 കോടി രൂപയിലുമെത്തി.


മോദി സർക്കാർ അധികാരത്തിലെത്തിയ 2014 സെപ്തംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഔപചാരിക ഉദ്ഘാടനം നടത്തിയത്. ഒരു വർഷം പിന്നിട്ടതോടെ രാജ്യത്ത് ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു.


അമേരിക്കയെയും ചൈനയെയും മറികടന്നാണ് ഇന്ത്യ ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.


ഇന്ത്യയിൽ നിർമ്മാണ മേഖലയിൽ മാത്രമല്ല മറ്റ് എല്ലാ മേഖലകളിലും സംരംഭകത്വം ഉയർത്താനായി നാല് തൂണുകളുടെ അടിസ്ഥാനത്തിലാണ് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി നടപ്പിലാക്കുന്നത്.

നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ആധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദേശ മൂലധനത്തിനായി പുതിയ മേഖലകൾ തുറക്കുക എന്നിവയായിരുന്നു പദ്ധതിയുടെ നയസമീപനം.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനുമായി 25 സാമ്പത്തിക മേഖലകളെ ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭം. 'ഇന്ത്യയെ ഒരു ആഗോള രൂപകല്പന, ഉൽപ്പാദന കയറ്റുമതി കേന്ദ്രമാക്കി മാറ്റുക' എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.


ഉൽപ്പാദന മേഖലയുടെ വളർച്ചാ നിരക്ക് പ്രതിവർഷം 1214% ആയി ഉയർത്തുക, 2022 ഓടെ സമ്പദ് വ്യവസ്ഥയിൽ 100 ദശലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 2025 ഓടെ ജിഡിപിയിൽ ഉൽപ്പാദന മേഖലയുടെ സംഭാവന 25% ആയി വർധിപ്പിക്കുമെന്ന് ഉറപ്പാക്കുക എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളാണ് മേക്ക് ഇൻ ഇന്ത്യയ്ക്കുള്ളത്.


സുഗമമായ ബിസിനസിന്റെ നടത്തിപ്പിനായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഒരു ബിസിനസിന്റെ മൊത്തത്തിലുള്ള കാലയളവിൽ വ്യവസായത്തിൽ നിന്ന് അനുമതികളും നിയന്ത്രണങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.

വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്.

ആധുനിക ഹൈ സ്പീഡ് ആശയവിനിമയവും സംയോജിത ലോജിസ്റ്റിക് ഏർപ്പാടുകളുമുള്ള സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി വ്യവസായ ഇടനാഴികളും സ്മാർട്ട് സിറ്റികളും വികസിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു.

Advertisment