അഹമ്മദാബാദ്: ഗുജറാത്തിൽ ആംബുലൻസിന് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേയാണ് പ്രധാനമന്ത്രിയുടെ യാത്ര അല്‍പ്പനേരം തടസപ്പെട്ടത്.
രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി, വെള്ളിയാഴ്ച അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യാത്രാമധ്യേ ആംബുലൻസിന് വഴി നൽകാനായി വാഹനവ്യൂഹം അൽപനേരം നിർത്തിയിടുകയായിരുന്നു.
#WATCH | Gujarat: Prime Minister Narendra Modi, en route from Ahmedabad to Gandhinagar, stopped his convoy to give way to an ambulance pic.twitter.com/yY16G0UYjJ
— ANI (@ANI) September 30, 2022
ഗുജറാത്തിലെ ബിജെപിയുടെ മീഡിയ സെല്‍ പങ്കുവെച്ച വീഡിയോയില്‍ എസ്.യു.വികള്‍ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി നിര്‍ത്തുന്നതും ആംബുലന്‍സ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം. അഹമ്മദാബാദിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്ത് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം ഗാന്ധിനഗറില്‍ രാജ്ഭവനിലേക്കുള്ള യാത്രയിലായിരുന്നു പ്രധാനമന്ത്രി.