ഗാന്ധിയനും സേവ സ്ഥാപകയുമായ ഇള ഭട്ട് അന്തരിച്ചു

New Update

publive-image

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീശാക്തീകരണ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഇള ഭട്ട് (89) അന്തരിച്ചു. ​സെൽഫ് എംപ്ലോയ്‌ഡ് വിമൻസ് അസോസിയേഷൻ (സേവ) സ്ഥാപകയായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാന്ധിയന്‍ ചിന്തകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഇള സബര്‍മതി ആശ്രം പ്രിസര്‍വേഷന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment

1979ൽ സ്ഥാപിതമായ വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ (ഡബ്ല്യുഡബ്ല്യുബി) സഹസ്ഥാപകയുമായിരുന്നു. 1985-ല്‍ പദ്മശ്രീയും 1986-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഇളയെ ആദരിച്ചു. തന്റെ നിസ്തുല സേവനത്തിന് ഇള ഭട്ട് 1977-ല്‍ മഗ്‌സസെ അവാര്‍ഡിനും 2011-ല്‍ ഗാന്ധി പീസ് പ്രൈസിനും അര്‍ഹയായി.

1933ലാണ് ജനനം. ഹൈസ്കൂൾ പഠനത്തിനുശേഷം എംടിബി ആർട്സ് കോളജിൽനിന്ന് ബിരുദം നേടി. 955ൽ ടെക്സ്റ്റൈൽ തൊഴിലാളികളുടെ യൂണിയനായ ടെക്സ്റ്റൈൽ ലേബർ അസോസിയേഷന്റെ (ടിഎൽഎ) നിയമ വിഭാഗത്തിൽ ചേർന്നു. ഗാന്ധിജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഭട്ട് സേവ സ്ഥാപിച്ചത്. ആഗോള സംഘടനയായ ദ എല്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും ഇള പങ്കാളിയായിരുന്നു. രമേശ് ഭട്ട് ആണ് ഭര്‍ത്താവ്. മഹിര്‍, അമിമയി എന്നിവരാണ് മക്കള്‍.

Advertisment