/sathyam/media/post_attachments/STXsc7GBMDABjoOnwzZw.jpg)
രാജ്കോട്ട്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 160 മണ്ഡലങ്ങളിലേക്കാണ് സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും.സിറ്റിംഗ് സീറ്റ് തന്നെയാണിത്. ഇവിടെ കോൺഗ്രസ് രാജ്യസഭാംഗം അമീ യാഗ്നിക്കിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവഭ ജഡേജ ജാംനഗര്‍ നോര്‍ത്തില്‍നിന്ന് മത്സരിക്കും. 2019ലാണ് ബിജെപിയിൽ റിവാബ അംഗംമാകുന്നത്. ജാംനഗർ നോർത്ത് സീറ്റിൽ നിന്ന് നിലവിലെ എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.
തൂക്കുപാലം ദുരന്തം നടന്ന മോര്‍ബിയില്‍ സിറ്റിങ് എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചു. മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്കാണ് ഇവിടെ ടിക്കറ്റ് നല്‍കിയത്. ലൈഫ് ജാക്കറ്റും ധരിച്ച് നദിയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ കാന്തിലാലിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.
ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ വിരംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും.കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയിൽ ചേർന്ന ഭഗ്‍വൻ ഭായ് ബരാഡിന് തലാല സീറ്റ് തന്നെ നൽകി. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍മന്ത്രിമാരായ ഭൂപേന്ദ്രസിങ് ചുദാസമ, പ്രദീപ്‌സിങ് ജഡേജ എന്നിവര്‍ക്ക് സീറ്റില്ല.