സച്ചിൻ പൈലറ്റ് ചതിയൻ, പാര്‍ട്ടിയെ വഞ്ചിച്ചു! രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അശോക് ഗെഹ്ലോട്ട്‌

New Update

publive-image

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്‌. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെഹ്ലോട്ട്‌ പറഞ്ഞു.

Advertisment

നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്. പാർട്ടിയെ വഞ്ചിച്ചയാളാണ്. തന്നെ മാറ്റുമെന്ന് ആര് പറഞ്ഞുവെന്നും ഗെഹ്ലോട്ട് ചോദിച്ചു. സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment