Advertisment

ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. എഫ്‌ടിഎ ജിസിസിയുമായുള്ള ഇന്ത്യയുടെ വ്യാപാരം ഗണ്യമായി വികസിപ്പിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യും. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നയീഫ് ഫലാഹ് എം അല്‍ ഹജ്രഫ് എന്നിവര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തി.

ഇന്ത്യയും ജിസിസി രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയിലും പരസ്പര താൽപ്പര്യമുള്ള എല്ലാ കാര്യങ്ങളിലും ഉഭയകക്ഷി ഇടപെടലുകൾ കാര്യമായ പുരോഗതി കൈവരിച്ചു. എഫ്ടിഎ ചർച്ചകൾ ഔപചാരികമായി പുനരാരംഭിക്കുന്നതിന് ആവശ്യമായ നിയമപരവും സാങ്കേതികവുമായ ആവശ്യകതകൾ വേഗത്തിലാക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

ചരക്കുകളുടെയും സേവനങ്ങളുടെയും ഗണ്യമായ കവറേജുള്ള ആധുനികവും സമഗ്രവുമായ ഒരു കരാറാണ് എഫ്‌ടിഎ വിഭാവനം ചെയ്തിരിക്കുന്നത്. എഫ്‌ടിഎ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജീവിത നിലവാരം ഉയർത്തുമെന്നും ഇന്ത്യയിലും എല്ലാ ജിസിസി രാജ്യങ്ങളിലും വിപുലമായ സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾ പ്രദാനം ചെയ്യുമെന്നും ഇരുപക്ഷവും വ്യക്തമാക്കി.

നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഗ്രൂപ്പാണ് ജിസിസി. 2021-22 സാമ്പത്തിക വർഷത്തിൽ 154 ബില്യൺ യുഎസ് ഡോളറിലധികം രൂപയുടെ ഉഭയ കക്ഷി വ്യാപാരം നടത്തി. ഇതിൽ ഏകദേശം 44 ബില്യൺ യുഎസ് ഡോളർ കയറ്റുമതിയും, ഏകദേശം 110 ബില്യൺ ഡോളർ ഇറക്കുമതിയുമാണ്. ഇന്ത്യയും ജിസിസിയും തമ്മിലുള്ള സേവന മേഖലയിലെ ഉഭയകക്ഷി വ്യാപാരം 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 14 ബില്യൺ യുഎസ് ഡോളറായിരുന്നു. ഈ രംഗത്തെ കയറ്റുമതി 5.5 ബില്യൺ യുഎസ് ഡോളറും ഇറക്കുമതി 8.3 ബില്യൺ യുഎസ് ഡോളറുമാണ്.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 35 ശതമാനവും വാതക ഇറക്കുമതിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് ജിസിസി രാജ്യങ്ങളാണ്. 2021-22 ൽ ജിസിസിയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ  ഇറക്കുമതി ഏകദേശം 48 ബില്യൺ ഡോളറായിരുന്നു. 2021-22 ൽ എൽഎൻജി, എൽപിജി ഇറക്കുമതി ഏകദേശം 21 ബില്യൺ ഡോളറാണ്. ഇന്ത്യയിൽ ജിസിസിയിൽ നിന്നുള്ള നിക്ഷേപങ്ങളുടെ മൂല്യം നിലവിൽ 18 ബില്യൺ യുഎസ് ഡോളറിലധികമാണ്.
Advertisment