/sathyam/media/post_attachments/SbAYHINehS72licfvyZx.jpg)
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി. നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്വി, പൂർണേഷ് മോദി, ഋഷികേശ് പട്ടേൽ തുടങ്ങിയ പ്രമുഖരെല്ലാം വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും.
കോൺഗ്രസ് വിട്ടെത്തി വിജയിച്ച ഹാർദ്ദിക് പട്ടേലും അൽപേഷ് ഠാക്കൂറും ഇത്തവണ വിജയിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ ഒരാള്‍ മാത്രമായിരിക്കും മന്ത്രിസ്ഥാനത്തേക്ക് എത്തുക. ഒബിസി വിഭാഗത്തെ ലക്ഷ്യം വച്ച് അൽപേഷിനാണ് സാധ്യത കൂടുതൽ. ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയെയും സ്ത്രീ പ്രാതിനിധ്യം കണക്കിലെടുത്ത് പരിഗണിക്കുമെന്നാണ് സൂചന.