സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായേക്കും; ഹൈക്കമാൻഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു

New Update

publive-image

ഷിംല: മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഹൈക്കമാന്‍ഡ് സുഖ്‌വിന്ദറിനൊപ്പമാണെന്നാണ് സൂചന. നിയമസഭാ കക്ഷിയോഗം അഞ്ചുമണിക്ക് ചേര്‍ന്ന ശേഷം ഹൈക്കമാന്‍ഡിന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പി.സി.സി. പ്രസിഡന്റ് പ്രതിഭാ സിങിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അന്തിമ തീരുമാനം വൈകുകയാണ്.

Advertisment

ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ സമവായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു. . ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാമെന്നാണു കണക്കുകൂട്ടൽ.

കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രഎന്‍.എസ്.യു.ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് അഭിഭാഷകന്‍കൂടിയായ സുഖ്‌വിന്ദര്‍ സിംഗ് സുഖു. ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്.

Advertisment