New Update
Advertisment
അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരതൊട്ടു. ഗുജറാത്ത് തീരത്ത് കാറ്റും മഴയും ശക്തമായിരിക്കുകയാണ്. അർധരാത്രി വരെ കാറ്റ് തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കരതൊടുമ്പോൾ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നയിരുന്നു അറിയിപ്പ്. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.
അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് ഇൻസ്പെക്ടർ ജനറൽ മനീഷ് പഥക് പറഞ്ഞു.
7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളിൽ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.