യമുനാനഗർ: ഹരിയാനയില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കഴിഞ്ഞ ശനിയാഴ്ച യമുനാ നഗറിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിംനേഷ്യത്തിൽ പോയ ശേഷം തന്റെ കാറിൽ ഇരിക്കുകയായിരുന്നു യുവതി.
ഈ സമയം 2 പേർ കാറിന്റെ ഡോർ തുറന്ന് അകത്തു കയറി. പേടിച്ചു നിലവിളിച്ച യുവതി എങ്ങനെയോ കാറിൽനിന്നു പുറത്തിറങ്ങി ഓടുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ യമുനാനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
#WATCH | Caught On Camera: Miscreants tried to kidnap a woman in Haryana's Yamuna Nagar city yesterday
— ANI (@ANI) January 1, 2023
After doing gym, the woman sat in her car. 4 people came & entered her car & tried to kidnap her. One accused has been caught. Probe underway: DSP Kamaldeep Singh, Yamuna Nagar pic.twitter.com/XvuN22yfWy
യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യമുനാനഗർ ഡിഎസ്പി കമൽദീപ് സിങ് പറഞ്ഞു. നാലംഗ സംഘമാണു പിന്നിലെന്നു പൊലീസ് പറയുന്നു.