കാർ തടഞ്ഞ യുവാവ് ബോണറ്റിൽ; ഒരുകിലോമീറ്ററോളം നിർത്താതെ വാഹനമോടിച്ച് യുവതിയുടെ പരാക്രമം-വീഡിയോ

New Update

publive-image

ബെംഗളൂരു: യുവാവിനെ ബോണറ്റില്‍ വലിച്ചിഴച്ച് ഒരുകിലോമീറ്ററോളം കാറോടിച്ച് യുവതി. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് സംഭവം. പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ മുള്‍മുനയിലാക്കി വാഹനവുമായി റോഡിലൂടെ ചീറിപ്പാഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Advertisment

ദര്‍ശന്‍ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിപ്പോയത്. ജ്ഞാനഭാരതി നഗറില്‍വെച്ച് ഇരുവരുടെയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.

യുവാവ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശ്ലീല ആംഗ്യം കാണിച്ച് കാറുമായി മുന്നോട്ടുപോകാനായിരുന്നു പ്രിയങ്കയുടെ ശ്രമം. പ്രിയങ്ക പോകുന്നതു തടഞ്ഞപ്പോൾ, കാർ വേഗത്തിൽ മുൻപോട്ട് എടുക്കുകയും താൻ ബോണറ്റിലേക്ക് കയറിപോകുകയുമായിരുന്നെന്നുവെന്ന് ഇയാള്‍ പറയുന്നു.

പിന്നീട് യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ യുവാവും സുഹൃത്തുക്കളും കാറിന്റെ ചിലഭാഗങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇരുവരെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യശ്വന്ത്, സുജൻ, വിനയ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. വധശ്രമക്കുറ്റമാണ് പ്രിയങ്കയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment