ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേൽക്കുന്ന ദൃശ്യം പുറത്ത്. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നബ ദാസിന് വെടിയേറ്റത്. അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ മന്ത്രി ഇപ്പോള്‍ ചികിത്സയിലാണ്.
Odisha Health Minister Naba Kishore Das critical after he was shot by a police ASI at Brajarajnagar in Jharsuguda district. He is being air lifted to Bhubaneswar for treatment at Apollo Hospital. Motive behind attack unclear.@XpressOdisha@NewIndianXpress@Siba_TNIE@santwana99pic.twitter.com/ZQLCXmYYzT
— Hemant Kumar Rout (@TheHemantRout) January 29, 2023
ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. മന്ത്രി നബ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്.
കാറില്‍നിന്നിറങ്ങുന്ന മന്ത്രിയെ മുദ്രാവാക്യം വിളികളോടെ അണികള്‍ മാലയിട്ട് സീകരിക്കുന്നതിനിടെയാണ് വെടിയൊച്ച കേള്‍ക്കുന്നത്. വെടിയുതിർക്കുന്ന ആളെ കാണാൻ സാധിക്കുന്നില്ലെങ്കിലും, കാറിൽനിന്നു പുറത്തിറങ്ങുമ്പോൾ മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.