New Update
Advertisment
അഗര്‍ത്തല: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ത്രിപുരയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചരണം. കമ്മ്യൂണിസ്റ്റുകള്‍ ക്രിമിനലുകളാണെന്നും, കോണ്‍ഗ്രസ് അഴിമതിക്കാരാണെന്നും അമിത് ഷാ ആരോപിച്ചു. ജനവിരുദ്ധമായിട്ടാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അമിത് ഷാ വിമര്‍ശിച്ചു.
30 വര്‍ഷത്തോളമുള്ള സിപിഎമ്മിന്റെ ത്രിപുരയിലെ ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ചു വര്‍ഷം മാത്രമുള്ള ബിജെപി ഭരണത്തോട് താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി നടത്തുന്നത്. ത്രിപുരയിലെ ബിജെപി ഭരണത്തില്‍ കുറ്റകൃത്യനിരക്ക് 30 ശതമാനം കുറഞ്ഞെന്നും അമിത് ഷാ അവകാശപ്പെട്ടു.