വരന്റെ അമ്മാവന് പനീര്‍ കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്-വീഡിയോ വൈറല്‍

New Update

publive-image

വിവാഹപ്പന്തലിലെ കൂട്ടത്തല്ല് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. സദ്യ വിളമ്പുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കേരളത്തിലടക്കം കയ്യാങ്കളിയില്‍ കലാശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ നടന്ന കൂട്ടത്തല്ലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisment

വരന്റെ അമ്മാവന് പനീര്‍ കിട്ടാത്തതാണ് തര്‍ക്കത്തിന് തുടക്കം. പിന്നീട് അത് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേരാണ് വീഡിയോക്ക് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment