കോവിഡിനെ പേടിച്ച് യുവതിയും മകനും വീടിനുള്ളില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം, ഭര്‍ത്താവിനെ പുറത്താക്കി ! ഒടുവില്‍ പൊലീസ് എത്തി പുറത്തെത്തിച്ചു

New Update

publive-image

ഗുരുഗ്രാം: കോവിഡിനെ പേടിച്ച് പുറത്തിറങ്ങാതെ മൂന്ന് വര്‍ഷത്തോളം വീടിനുള്ളി കഴിഞ്ഞ യുവതിയെയും മകനെയും പൊലീസ് പുറത്തെത്തിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ ചക്കര്‍പുര്‍ പ്രദേശത്താണ് സംഭവം നടന്നത്. 33കാരിയായ മുന്‍മുന്‍ മാജിയും , 10 വയസുള്ള മകനുമാണ് മൂന്ന് വര്‍ഷത്തോളം വീടിനുള്ളില്‍ കഴിഞ്ഞത്. ഇരുവരെയും അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

"സ്ത്രീക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ട്. ഇരുവരെയും റോഹ്തക്കിലെ പിജിഐയിലേക്ക് റഫർ ചെയ്തു. അവിടെ അവരെ ചികിത്സയ്ക്കായി സൈക്യാട്രിക് വാർഡിൽ പ്രവേശിപ്പിച്ചു," ഗുരുഗ്രാമിലെ സിവിൽ സർജൻ ഡോ വീരേന്ദർ യാദവ് പറഞ്ഞു.

ഫെബ്രുവരി 17ന് സ്വകാര്യ കമ്പനിയിൽ എൻജിനീയറായ മുൻമുന്റെ ഭർത്താവ് സുജൻ മജ്ഹി ചക്കർപൂർ പോലീസ് പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രവീൺ കുമാറിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ ഓഫീസിലേക്ക് പോകാൻ പുറത്തിറങ്ങിയ ഭർത്താവിനെ പിന്നീട് യുവതി വീട്ടില്‍ പ്രവേശിപ്പിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ ആദ്യ ദിവസങ്ങളിൽ ചിലവഴിച്ച സുജൻ ഭാര്യയെ അനുനയിപ്പിക്കാൻ കഴിയാതെ വന്നതോടെ അതേ സ്ഥലത്തെ മറ്റൊരു വാടക വീട്ടിൽ താമസിക്കാൻ തുടങ്ങി. വീഡിയോ കോളിലൂടെയായിരുന്നു ഭാര്യയും മകനുമായി സുജന്‍ പിന്നീട് ആശയവിനിമയം നടത്തിയത്.

വീടിന്റെ മാസവാടകയും, വൈദ്യുതി ബില്ലും, പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഇയാള്‍ വീടിന് മുന്നില്‍ വയ്ക്കാറായിരുന്നു പതിവ്. ആദ്യം സുജന്‍ സഹായം തേടിയെത്തിയപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയെങ്കിലും വീഡിയോകോളിലൂടെ മുന്‍മുനുമായും മകനുമായും സംസാരിക്കുകയും അവരുടെ വീടിന്റെ അവസ്ഥ കാണുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Advertisment