/sathyam/media/post_attachments/LHdNvEtCiJ7tLsttPPTh.jpg)
ഷില്ലോങ്: രാജ്യത്താല്‍ തിരസ്‌കരിക്കപ്പെട്ട, രാജ്യം ഇനി അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ ഇപ്പോള്‍ 'മോദീ, നിങ്ങളുടെ ശവക്കുഴി തോണ്ടു'മെന്ന് മുദ്രാവാക്യം മുഴക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മോദീ നിങ്ങളുടെ താമര വിരിയു'മെന്നാണ് രാജ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഫെബ്രുവരി 27-നാണ് മേഘാലയയില്‍ തിരഞ്ഞെടുപ്പ്.
കുടുംബത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സർക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മതം നോക്കിയല്ല സർക്കാർ ഇടപെടുന്നത്. കേരളത്തിലെ നഴ്സുമാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. അവർ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പോയവരായിരുന്നു. കോൺഗ്രസ് ആദിവാസികൾക്കായി നീക്കിവെച്ച ബജറ്റിനേക്കാൾ അഞ്ച് ഇരട്ടിയാണ് ബിജെപി വകയിരുത്തിയത്. 300 കോടിയോളം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us