പശ്ചിമബംഗാളില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറ്, സംഘർഷം

New Update

publive-image

കൊൽക്കത്ത: കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹനത്തിനു നേരെ ആക്രമണം. ബംഗാളിലെ കൂച്ച് ബെഹാറിലാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ജനക്കൂട്ടത്തിനു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൂച്ച് ബെഹറില്‍നിന്നുള്ള ലോക്‌സഭാംഗമാണ് നിസിത് പ്രമാണിക്. ഇവിടെ ബിജെപിയുടെ പ്രാദേശിക ഓഫീസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.

Advertisment

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രി പോലും സുരക്ഷിതനല്ലെങ്കിൽ ബംഗാളിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും ബംഗാളിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നതെന്നും പ്രമാണിക് പറഞ്ഞു.

Advertisment