ജയിലില്‍ സംഘര്‍ഷം; സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു

New Update

publive-image

ചണ്ഡീഗഡ്: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. പഞ്ചാബിന്റെ തർൺ താരാൻ ജില്ലയിൽ ഗോത്വാൾ സാഹിബ് സെൻട്രൽ ജയിലിൽ രണ്ട് ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Advertisment

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളും മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നാണ് സൂചന. ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Advertisment