ഭാരത് ജോഡോ യാത്ര വൻ വിജയം: കിഴക്കുനിന്ന് പടിഞ്ഞാറേക്ക് പുതിയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്

New Update

publive-image

റായ്പുർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോ‍ഡോ യാത്ര വൻ വൻ വിജയമാണെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു യാത്രയ്ക്ക് കൂടി കോണ്‍ഗ്രസ് പദ്ധതിയിട്ടു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് തുടങ്ങി പടിഞ്ഞാറില്‍ അവസാനിക്കുന്ന യാത്ര സംബന്ധിച്ച് സജീവമായ ആലോചനയിലാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.

Advertisment

ഏപ്രിൽ, നവംബർ മാസങ്ങളിൽ ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം. അരുണാചൽ പ്രദേശിലെ പാസിഘട്ട് മുതൽ ഗുജറാത്തിലെ പോർബന്തർ വരെയായിരിക്കും കിഴക്ക് – പടിഞ്ഞാറ് യാത്ര. കിഴക്ക്-പടിഞ്ഞാറ് പാത കാടുകളും നദികളും ധാരാളം ഉള്ള സാഹചര്യത്തില്‍ ഇതൊരു മള്‍ട്ടി മോഡല്‍ യാത്രയാകാം. എന്നാല്‍ പദയാത്ര തന്നെയാകും ഇതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Advertisment